കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ  ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണുള്ളത്. 

ദില്ലി: കേരളത്തില്‍ കൊവിഡിന്‍റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രം. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്‍റെ അതിതീവ്ര വ്യാപനമുള്ളത്. പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ​ഗുരുതരമെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. ജനിതകമാറ്റം വന്ന വൈറസുകളിൽ നിലവിലെ വാക്സീനുകൾ ഫലപ്രദമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്നും അത് നേരിടാനും സജ്ജമാകണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.