ഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കോര്‍പറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് ബിജെപി.കേന്ദ്ര സർക്കാരിന് പരാതി നൽകിയതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.നഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നൽകിയത്.തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവാക്കിയെന്നാണ് സിപിഎം പറയുന്നത്.എന്നിട്ടും മാലിന്യ പ്രശ്നം പരിഹരിക്കാനായില്ല.
സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ ഏൽപ്പിച്ചത് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത കുടുംബശ്രീയെയാണ്.ഇതിൽ 2 കോടി രൂപയുടെ അഴിമതിയുണ്ട്.ഇ-റിക്ഷകൾ വാങ്ങിയതിലും അഴിമതിയുണ്ട്.മാത്യത്തൊഴിലാളി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകിയ പദ്ധതിയിൽ തട്ടിപ്പ് നർന്നു.ആർക്കൊക്കെ ലാപ്ടോപ് നല്കിയെന്നതിന് കണക്കില്ല.തെരുവുനായ വന്ധ്യംകരണത്തിനുള്ള ഫണ്ട് ചെലവാക്കിയതിലും തട്ടിപ്പ്.സ്മാർട്ട് സിറ്റി സോളാർ പദ്ധതിക്ക് കരാർ നൽകിയത് അനർട്ടിന്. .അവര്‍ ഇത് ഉപകരാർ നൽകി വീതം വച്ചുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു


