തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് നൂറിലേറെ കൊവിഡ് കേസുകൾ. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതവും, തൃശൂര്‍ 5, മലപ്പുറം 4, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 3 വീതവും, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, വയനാട് ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1326 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 308, കൊല്ലം 22, പത്തനംതിട്ട 35, ആലപ്പുഴ 199, കോട്ടയം 89, ഇടുക്കി 39, എറണാകുളം 63, തൃശൂര്‍ 105, പാലക്കാട് 46, മലപ്പുറം 111, കോഴിക്കോട് 105, വയനാട് 15, കണ്ണൂര്‍ 61, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 27,877 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 73,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇടുക്കിയിൽ 28 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെയാണ്. എട്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വണ്ടിപ്പെരിയാറിൽ ഹോട്ടലുടമയ്ക്കും മൂന്ന് കുടുംബാംഗങ്ങൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ ഒരു വർക്ക്ഷോപ്പ് ഉടമയ്ക്കും കൊവിഡ് ബാധിച്ചു. ആരുടേയും രോഗഉറവിടം വ്യക്തമല്ല. അയ്യപ്പൻകോവിലിൽ എട്ട് വയസുകാരി അടക്കം നാല് പേർക്കും ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് ബാധിതരായി ചികിത്സയിലായിരുന്ന 39 പേർ രോഗമുക്തി നേടി.