Asianet News MalayalamAsianet News Malayalam

ഇന്ന് സമ്പർക്കരോ​ഗികൾ 2738; 285 കേസുകളിൽ ഉറവിടം വ്യക്തമല്ല; 52 ആരോഗ്യ പ്രവര്‍ത്തകർക്കു കൂടി കൊവിഡ്

തിരുവനന്തപുരത്താണ് ഇന്ന് സമ്പർക്കരോ​ഗികൾ ഏറ്റവും കൂടുതലുള്ളത്. ഇവിടെ 477 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചതായി ഇന്ന് സ്ഥിരീകരിച്ചത്.

covid throug contact updates september 11
Author
Thiruvananthapuram, First Published Sep 11, 2020, 6:08 PM IST

തിരുവനന്തപുരം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 2988ൽ 2738 പേരും സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരാണ്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരത്താണ് ഇന്ന് സമ്പർക്കരോ​ഗികൾ ഏറ്റവും കൂടുതലുള്ളത്. ഇവിടെ 477 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചതായി ഇന്ന് സ്ഥിരീകരിച്ചത്. മലപ്പുറം 372, കൊല്ലം 295, എറണാകുളം 258, കോഴിക്കോട് 239, കണ്ണൂര്‍ 225, കോട്ടയം 208, ആലപ്പുഴ 178, തൃശൂര്‍ 172, പാലക്കാട് 99, കാസര്‍ഗോഡ് 97, പത്തനംതിട്ട 65, വയനാട് 33, ഇടുക്കി 20 എന്നിങ്ങനെയാണ്  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി ഇന്ന് സ്ഥിരീകരിച്ചവരുടെ എണ്ണം.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതവും, തൃശൂര്‍ 5, മലപ്പുറം 4, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 3 വീതവും, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, വയനാട് ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 16 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 3 ബിസിഎംസി ജീവനക്കാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 
 

Follow Us:
Download App:
  • android
  • ios