Asianet News MalayalamAsianet News Malayalam

അവധി ദിവസങ്ങളിലും വാക്സിനേഷൻ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 124  പേർക്ക് കൊവിഡ് ബാധിച്ചത് പഠനവിഷയമാക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും  ആരോഗ്യ വിദഗ്ധസമിതിക്കും  നിർദ്ദേശം നൽകി. 

covid vaccination during the holidays in kerala
Author
Thiruvananthapuram, First Published Aug 17, 2021, 8:52 PM IST

തിരുവനന്തപുരം: ഗർഭിണികൾക്കും, ഗുരുതര അസുഖങ്ങൾ ഉള്ളവർക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാനും ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിൽ നിർദ്ദേശം നൽകി.

അനുബന്ധ രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ്‌ റസ്പോൺസ് ടീമുകളും ഉണർന്നു  പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 124  പേർക്ക് കൊവിഡ് ബാധിച്ചത് പഠനവിഷയമാക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും  ആരോഗ്യ വിദഗ്ധസമിതിക്കും  നിർദ്ദേശം നൽകി.  ആറന്മുള വള്ളംകളിക്ക് കഴിഞ്ഞ തവണ നൽകിയ ഇളവ് മാത്രം അനുവദിക്കാനും കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios