തിരുവനന്തപുരം: കൊവിഡ് രോഗബാധ രൂക്ഷമായ കേരളത്തിലേക്ക് കൂടുതൽ കൊവിഡ് വാക്സീൻ എത്തും. 2,20,000 ഡോസ് കൊവിഷീൽഡ് വാക്സീനാണ് ഇന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്. നേരത്തെ 50 ലക്ഷം കൊവിഡ് വാക്സീൻ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. നിലവിൽ 3, 68,840 ഡോസ് വാക്സിനാണ് കേരളത്തിൽ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കേരളത്തിന് കൂടുതൽ വാക്സീൻ ആവശ്യമുണ്ടെന്നും വാക്സീൻ സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ ബുക്കിം​ഗ് സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌