തിരുവനന്തപുരം: കൊവിഡ് മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്സീൻ നൽകാൻ തീരുമാനം. 
കെഎസ്ആർടിസി ജീവനക്കാരെ മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 18-44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ തന്നെ വാക്സീൻ ലഭ്യമാക്കുമെന്ന് ബിജുപ്രഭാകർ അറിയിച്ചു.