നിലമ്പൂര്‍: പി കെ ബഷീര്‍ എംഎല്‍എയുടെ ഫ്‌ലക്‌സ് ബോര്‍ഡില്‍ ചാണകം തളിച്ച നിലയില്‍. ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ നാല് സെന്റ് കോളനിയിലെ റോഡ് ടാറിംഗിന് പി കെ ബഷീര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തംഗം കൃഷ്ണന്‍കുട്ടി ആറ് ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇടിവണ്ണ വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോണിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച സ്ഥാപിച്ച ബോര്‍ഡിലാണ് ചാണകം തളിച്ചത്.

ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് എം എല്‍ എക്കും ഗ്രാമ പഞ്ചായത്ത് അംഗത്തിനും അഭിവാദ്യമര്‍പ്പിച്ച് കോളനിയില്‍ ബോര്‍ഡ് വെച്ചത്. കോളനിയില്‍ ഒരു വീടിന്റെ വാര്‍പ്പ് കഴിഞ്ഞ് ആളുകള്‍ മടങ്ങിയത് രാത്രി 11 മണിക്കാണ്. ഇതിന് ശേഷമാണ് സാമൂഹികദ്രോഹികള്‍ ബോര്‍ഡില്‍ ചാണകം തിളച്ചതെന്ന് വാര്‍ഡ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.