Asianet News MalayalamAsianet News Malayalam

കാട്ടാനകളെ വെടിവച്ചുകൊല്ലുമെന്ന സിപി മാത്യുവിന്‍റെ പ്രസ്താവന പ്രകോപനപരം, സർക്കാരിനെതിരെയുള്ള നീക്കം-വനംമന്ത്രി

വലിയ ആഴവും വ്യാപ്തിയും ഉള്ള പ്രസ്താവനയാണ് സിപി മാത്യു നടത്തിയത്.വനംകൊള്ളക്കാരുമായി ബന്ധമുണ്ടെന്നു പറയാതെ പറയുകയാണെന്നും മന്ത്രി ആരോപിച്ചു

CP Mathew's statement on killing wild elephants is provocative, a move against govt: Forest Minister
Author
First Published Feb 5, 2023, 11:37 AM IST

കോഴിക്കോട് : നാടിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന ഇടുക്കി ഡിസിസി അധ്യക്ഷൻ സി പി മാത്യുവിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി എകെ ശശീന്ദ്രൻ.പ്രകോപനപരമായ വാക്കുകളാണ് സിപി മാത്യു പറഞ്ഞത്. വലിയ ആഴവും വ്യാപ്തിയും ഉള്ള പ്രസ്താവന.വനംകൊള്ളക്കാരുമായി ബന്ധമുണ്ടെന്നു പറയാതെ പറയുകയാണെന്നും മന്ത്രി ആരോപിച്ചു. 

ഇടുക്കിയിലെ സവിശേഷത മനസ്സിലാക്കി വേണം കാട്ടാനകളെ പിടിക്കാൻ . സർക്കാറിന് നിയവിരുദ്ധമായി പ്രവർത്തിക്കാനാവില്ല. ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധന പ്രശ്നമുണ്ടാക്കാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു

ഡിസിസി പ്രസിഡന് പ്രസ്താവന നടത്തിയത് കാര്യങ്ങൾ മനസ്സിലാക്കാതെയല്ല . ഇടതുപക്ഷ സർക്കാറിനെതിരെ ജനവികാരം ഉയർത്താനാണ് ശ്രമം,നിയമം കയ്യിലെടുക്കാൻ ആഹ്വാനം ചെയ്യുന്നുവെന്നും മന്ത്രി ആരോപിച്ചു

 

Follow Us:
Download App:
  • android
  • ios