കൊച്ചി: ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ എൽദോ എബ്രഹാം എംൽഎയുടെ കൈക്ക് പൊട്ടലുണ്ടെന്ന നിലപാടിൽ ഉറച്ച് സിപിഐ ജില്ലാ സെക്രട്ടറി പി രാജു. എംഎൽഎയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന സ്വകാര്യ ആശപത്രി മെഡിക്കൽ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് പി രാജുവിന്‍റെ വിശദീകരണം. സര്‍ക്കാര്‍ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൈ ഒടിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു എന്നും ഈ റിപ്പോര്‍ട്ട് പൊലീസ് അതിക്രമത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ജില്ലാ കളക്ടര്‍ക്ക് നൽകിയിട്ടുണ്ടെന്നും പി രാജു പറഞ്ഞു.