തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോ​ഗിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. ബിനീഷ് കോടിയേരിക്കെതിരെയുള്ളത് ലഹരിമരുന്ന് കേസ് അല്ല. അറസ്റ്റ് സർക്കാരിനെ ബാധിക്കില്ലെന്നും കാനം പ്രതികരിച്ചു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ തകർക്കാനാണ് ശ്രമം നടക്കുന്നത്. ബിനീഷ് വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് സർക്കാരിൻ്റെ ഭാഗമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 

Read Also: ഉദ്യോ​ഗസ്ഥരെ ചാരി രക്ഷപ്പെടുന്നു, ലാവ്‌ലിനിലും പിണറായി ചെയ്തത് ഇത് തന്നെ'; ചെന്നിത്തല...