തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രിവിട്ടു. അടുത്ത ഏതാനും ദിവസങ്ങളിൽ പൂർണ്ണ വിശ്രമമെടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാല്‍ സന്ദർശകരെ അനുവദിക്കുന്നതല്ലെന്ന് പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു.