Asianet News MalayalamAsianet News Malayalam

'പാലായിൽ തീരുമാനം എടുക്കേണ്ടത് സിപിഎം ,അതിൽ മറ്റൊരുപാർട്ടി അഭിപ്രായം പറയുന്നത് മുന്നണിമര്യാദയല്ല'

നഗരസഭചെയര്‍മാന്‍ തര്‍ക്കത്തില്‍ സിപിഎമ്മിന് പിന്തുണയുമായി സിപിഐ ജില്ല സെക്രട്ടറി,കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കരാറുകൾ പാലിക്കാനുള്ള ഉത്തരവാദിത്വം എല്ലാ പാർട്ടികൾക്കും ഉണ്ടെന്നും  വി.ബി. ബിനു.

CPI kottayam district secretary says it is for CPM to decide on Pala municipal chairman
Author
First Published Jan 18, 2023, 11:38 AM IST

കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ തര്‍ക്കത്തില്‍ സിപിഎമ്മിന് പിന്തുണയുമായി സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു രംഗത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കരാറുകൾ പാലിക്കാനുള്ള ഉത്തരവാദിത്വം എല്ലാ പാർട്ടികൾക്കും ഉണ്ട്. ഓരോ പാർട്ടിക്കും അവരുടെ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. പാലായിൽ ഇപ്പോൾ തീരുമാനം എടുക്കേണ്ടത് സി പി എം ആണ്.അതിൽ മറ്റൊരു പാർട്ടി അഭിപ്രായം പറയുന്നതു പോലും മുന്നണി കീഴ് വഴക്കമല്ല.പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തമായ മുന്നണിയാണ് ഇടതുമുന്നണി. ഇന്ന് തന്നെ പാലായിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് 'പാലാ കൺഫ്യൂഷൻ', പാർലമെൻററി പാർട്ടിയോഗം വൈകിട്ട്, വഴങ്ങുമോ കേരള കോൺഗ്രസ് എം  

അതിനിടെ പാല നഗരസഭ ചെയര്‍മാന്‍ തര്‍ക്കത്തില്‍ തന്ത്രപരമായ നിലപാടുമായി കേരളകോണ്‍ഗ്രസ് നേതൃത്വം രംഗത്ത്.ചെയർമാൻ കാര്യം സി പി എമ്മിന്  തീരുമാനിക്കാം. പ്രാദേശികമായ കാര്യമാണ് പാലായിലെതെന്നും കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു.സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. . ബിനു പുളിക്കകണ്ടത്തെ സി പി എം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണക്കും. മുന്നണി ധാരണകൾ പൂർണ്ണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'സഹപ്രവർത്തകനെ മർദ്ദിച്ച ആളെ പാലാ നഗരസഭയുടെ ചെയർമാനാക്കാനാകില്ല' കടുത്ത നിലപാടിൽ കേരള കോൺഗ്രസ്

Follow Us:
Download App:
  • android
  • ios