നഗരസഭ കൗൺസിലിലെ പഴയ കയ്യാങ്കളി ആയുധമാക്കി കേരള കോൺഗ്രസ്.സി പി എം നേതാവ് ബിനു പുളിക്കക്കണ്ടത്തെ പ്രതിക്കൂട്ടിലാക്കുന്ന വീഡിയോ പ്രചരിപ്പിച്ച് കേരള കോൺഗ്രസ്

കോട്ടയം:പാലാ നഗരസഭ ചെയർമാൻ തർക്കത്തില്‍ നഗരസഭ കൗൺസിലിലെ പഴയ കയ്യാങ്കളി ആയുധമാക്കി കേരള കോൺഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്.സി പി എം നേതാവ് ബിനു പുളിക്കക്കണ്ടത്തെ പ്രതിക്കൂട്ടിലാക്കുന്ന വീഡിയോ പ്രചരിപ്പിക്കുകയാണ്.2021 ൽ കൗൺസിൽ യോഗത്തിനിടെ കേരള കോൺഗ്രസ് കൗൺസിലറെ ബിനു മർദ്ദിക്കുന്ന വീഡിയോ ആണ് പാർട്ടി പ്രവർത്തകർ നവമാധ്യമങ്ങളിലൂടെ വീണ്ടും പ്രചരിപ്പിക്കുന്നത്.പ്രകോപനമില്ലാതെ ബിനു കേരള കോൺഗ്രസ് കൗൺസിലറെ മർദ്ദിക്കുന്നതും മറ്റ് കൗൺസിലർമാർ പിടിച്ചു മാററുന്നതും ദൃശ്യങ്ങളിൽ കാണാം.സ്വന്തം മുന്നണിയിലെ സഹപ്രവർത്തകനെ മർദ്ദിച്ച ആളെ ചെയർമാനാക്കാനാവില്ല എന്ന കടുത്ത നിലപാടിലാണ് കേരള കോൺഗ്രസ്

സിപിഎമ്മിന് 'പാലാ കൺഫ്യൂഷൻ', പാർലമെൻററി പാർട്ടിയോഗം വൈകിട്ട്, വഴങ്ങുമോ കേരള കോൺഗ്രസ് എം

പാലാ നഗരസഭയുടെ പുതിയ അധ്യക്ഷൻ ആരെന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. സിപിഎം പാർലമെൻററി പാർട്ടിയോഗം വൈകുന്നേരം 6 മണിക്ക് ചേരും. പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു ജയിച്ച ഏക കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു സി പി എമ്മിലെ ആദ്യ ആലോചന. എന്നാൽ ബിനുവിനെ ചെയർമാനാക്കുന്നതിൽ കേരള കോൺഗ്രസ് എം എതിർപ്പ് അറിയിച്ചതോടെയാണ് സിപിഎമ്മിൽ ആശയക്കുഴപ്പം രൂക്ഷമായത്. പാർട്ടി ചിഹ്നത്തിൽ ജയിച്ച കൗൺസിലറെ ഒഴിവാക്കിയാൽ പ്രതിഷേധം ഉണ്ടാകുമെന്നാണ് നേതൃത്വത്തിന് ആശങ്ക. 

കേരള കോൺഗ്രസ് നേതൃത്വവുമായി ഒരുതവണകൂടി ചർച്ച നടത്താൻ വേണ്ടിയാണ് പാർലമെൻററി പാർട്ടിയോഗം വൈകുന്നേരം ചേർന്നാൽ മതിയെന്ന തീരുമാനത്തിലേക്ക് സിപിഎമ്മെത്തിയത്. നിലവിൽ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ ആക്കാൻ പറ്റില്ല എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ്. 

ജോസിനെ പേടിച്ച് സിപിഎം, പാലാ ന​ഗരസഭാ ചെയർമാന്റെ കാര്യത്തിൽ കൺഫ്യൂഷൻ| Pala

ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ, റോഷി അഗസ്റ്റിന്‍ പാർലമെൻ്ററി പാർട്ടി ലീഡര്‍