അട്ടപ്പാടി ഭൂതിവഴിയൂരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ട് തട്ടിയെന്ന കേസിലാണ് ഇഡി ഇടപെടൽ. സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിലമ്പൂര്‍ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ പിഎം ബഷീർ ഒന്നാം പ്രതിയായ കേസാണ്.
മലപ്പുറം: മലപ്പുറത്തെ സിപിഐ നേതാവ് ഒന്നാം പ്രതിയായ ആദിവാസി ഭവന നിർമാണ ഫണ്ട് തട്ടിപ്പ് കേസിൽ ഇഡി ഇടപെടൽ. പരാതിക്കാരിയോട് രേഖകളുമായി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവാൻ ഇഡി നോട്ടീസ് നൽകി. അട്ടപ്പാടി ഭൂതിവഴിയൂരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ട് തട്ടിയെന്ന കേസിലാണ് ഇഡി ഇടപെടൽ. സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിലമ്പൂര്‍ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ പിഎം ബഷീർ ഒന്നാം പ്രതിയായ കേസാണ്. അട്ടപ്പാടി ഭൂതിവഴി ഉന്നതിയിലെ ഏഴ് കുടുംബങ്ങളുടെ വീട് നിര്‍മാണത്തിനുള്ള 13.62 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. നിലമ്പൂര്‍ മയ്യന്താനിയിലെ അബ്ദുല്‍ഗഫൂര്‍, അട്ടപ്പാടിയിലെ പഞ്ചായത്തംഗമായിരുന്ന ജാക്കിര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.



