സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷ വിമർശനം. ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കിയെന്നും, സിപിഐ മന്ത്രിമാരുടെ പ്രവർത്തനം പരാജയമായിരുന്നുവെന്നും യോഗം വിലയിരുത്തി.  

പാലക്കാട് : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. എൽഡിഎഫ് സർക്കാറിനെതിരെ ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് വിമർശനം. ബിനോയ് വിശ്വത്തിന്റെ നിലപാടും തെരഞ്ഞടുപ്പിൽ തിരിച്ചടിക്ക് കാരണമായി. രണ്ടാം പിണറായി സർക്കാരിൽ സിപിഐ മന്ത്രിമാരുടെ പ്രവർത്തനം സമ്പൂർണ പരാജയമായിരുന്നു. അട്ടപ്പാടിയിലെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടായി. പ്രശ്നം റവന്യൂ മന്ത്രി കൃത്യമായി പരിഹരിച്ചില്ല. നെല്ല് സംഭരണത്തിൽ കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാർ കൃത്യമായി ഇടപെട്ടില്ല. സിപിഐ വകുപ്പുകൾ ഭരിച്ചത് ഉദ്യോഗസ്ഥരായിരുന്നു. മുഖ്യമന്ത്രിയിൽ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണം ഒതുങ്ങി. മണ്ണാർക്കാട്ടെ പേയ്മെൻ്റ് സീറ്റ് വിവാദവും ചർച്ചയായി പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ലെന്നും സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പരാമർശമുണ്ടായി.

Add Asianetnews as a Preferred SourcegooglePreferred