തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതി ഗതികളും ചർച്ചയാകും. പാലാ സീറ്റിൽ വിവാദം തുടരുന്ന സാഹചര്യത്തിൽ സിപിഐ കൈവശം വയ്ക്കുന്ന കാത്തിരപ്പിള്ളി സീറ്റ് സംബന്ധിച്ച് എൽഡിഎഫിൽ സ്വീകരിക്കേണ്ട നിലപാട് നിർവ്വാഹക സമിതി ചർച്ച ചെയ്യും. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച പ്രാരംഭ ചർച്ചകളിലേക്കും സിപിഐ കടക്കുകയാണ്.