പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സെക്രട്ടറിയേറ്റ് പിരിച്ചുവിടില്ല, അവിടെ ഇരിക്കുന്നവർ ആരും മോശക്കാരല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാന സീറ്റുകളിലെ തോല്‍വി വേദനിപ്പിക്കുന്നതാണ്. ഐക്യത്തോടെ പാർട്ടി മുന്നോട്ടു പോകണം. എല്ലാവരും പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും പാര്‍ട്ടി സെന്റര്‍ പറയുന്ന കാര്യങ്ങള്‍ ജില്ലാ നേതൃത്വങ്ങള്‍ കേള്‍ക്കണമെന്നും സംസ്ഥാന കൗൺസിൽ യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ്. സെക്രട്ടറിയേറ്റ് പിരിച്ചുവിടില്ല, അവിടെ ഇരിക്കുന്നവർ ആരും മോശക്കാരല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് പരസ്യമായി പറഞ്ഞ കെ ആർ ചന്ദ്രമോഹനെതിരെ അച്ചടക്ക നടപടിയെടുക്കും. ചന്ദ്രമോഹനെ താക്കീത് ചെയ്യാനുള്ള തീരുമാനം സംസ്ഥാന കൗൺസിൽ അംഗീകരിച്ചു. സിപിഐ സെക്രട്ടറിയേറ്റ് സംവിധാനം തുടരുമെന്നും ബിനോയ് വിശ്വം ആവർത്തിച്ച് വ്യക്തമാക്കി.