കേരളത്തിൽ നിൽക്കാൻ പാർട്ടി നിർദേശിച്ച താൻ വേറൊരു പദവിക്കായി ഓടേണ്ടതില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന് പലരും പറഞ്ഞിരുന്നു. രാജയുടേത് സ്പെഷ്യൽ കേസായി പരിഗണിച്ചാണ് പാർട്ടിയുടെ തീരുമാനമെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലി: സ്ഥാനത്തിനേക്കാൾ വലുത് പാർട്ടി കൂറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനങ്ങൾ ത്യജിക്കാൻ മടിയില്ലാത്ത നേതാവാണ് താൻ. കേരളത്തിൽ നിൽക്കാൻ പാർട്ടി നിർദേശിച്ച താൻ വേറൊരു പദവിക്കായി ഓടേണ്ടതില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന് പലരും പറഞ്ഞിരുന്നു. രാജയുടേത് സ്പെഷ്യൽ കേസായി പരിഗണിച്ചാണ് പാർട്ടിയുടെ തീരുമാനമെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രായപരിധി ഒരു കുറ്റമല്ലെന്ന് ബിനോയ് വിശ്വം
കേരളത്തിൽ നിൽക്കാൻ പാർട്ടി നിർദേശിച്ച താൻ വേറൊരു പദവിക്കായി ഓടേണ്ടതില്ല. അതുകൊണ്ടാണ് സെക്രട്ടറിയേറ്റിൽ നിന്നും ഒഴിഞ്ഞത്. പ്രായപരിധിയിൽ കേരളം എടുത്ത നിലപാട് ശരിയാണ്. പ്രായപരിധി ഒരു കുറ്റം ഒന്നും അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ യുവത്വം വേണം. പക്ഷേ പ്രത്യേക സാഹചര്യത്തിൽ ഇളവ് അനുവദിക്കുകയായിരുന്നു. കെ പ്രകാശ് ബാബു കേരളത്തിൽ ആണോ കേന്ദ്രത്തിൽ ആണോ പ്രവർത്തിക്കേണ്ടതെന്ന് പാർട്ടി കൂട്ടായി തീരുമാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.


