താനൂരിലും പരിസര പ്രദേശങ്ങളുമായി തീരദേശ മേഖലയില്‍ വീണ്ടും സി.പി.എം-മുസ്ലീം ലീഗ് സംഘര്‍ഷം തുടങ്ങിയതോടെയാണ് ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ ഇടപെട്ട് സമാധാന യോഗം തിരൂരില്‍ വിളിച്ചത്.

മലപ്പുറം: താനൂരിലെ തീരദേശ മേഖലകളില്‍ തുടര്‍ച്ചയായുണ്ടാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാൻ തിരൂരില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ തീരുമാനിച്ചു. ഇനി ആരുടെയെങ്കിലും ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ അവര്‍ക്ക് രാഷ്ട്രീയ സംഗരക്ഷണം നല്‍കില്ലെന്ന് സി.പി.എമ്മും മുസ്ലീം ലീഗും യോഗത്തില്‍ തീരുമാനമെടുത്തു

താനൂരിലും പരിസര പ്രദേശങ്ങളുമായി തീരദേശ മേഖലയില്‍ വീണ്ടും സി.പി.എം-മുസ്ലീം ലീഗ് സംഘര്‍ഷം തുടങ്ങിയതോടെയാണ് ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ ഇടപെട്ട് സമാധാന യോഗം തിരൂരില്‍ വിളിച്ചത്. ആക്രമ സംഭവങ്ങളെ തള്ളിപ്പറഞ്ഞ ഇരു പാര്‍ട്ടിയുടേയും നേതാക്കള്‍ ഇനി ആക്രമണങ്ങളുണ്ടായാല്‍ രാഷ്ട്രീയമായോ നിയമപരമായോ ഒരു സഹായവും നല്‍കില്ലെന്ന് യോഗത്തില്‍ തീരുമാനിച്ചു.

ഒരിടവേളക്ക്ശേഷം തെഞ്ഞെടുപ്പിനു ശേഷമാണ് താനൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം വീണ്ടും തുടങ്ങിയത് താനൂര്‍ നഗരസഭാ കൗണ്‍സിലറും മുസ്ലീം ലീഗ് നേതാവുമായ സി.പി.സലാം, ബന്ധു മൊയ്തീൻ കോയ എന്നിവര്‍ക്കാണ് ഒരാഴ്ച മുമ്പ് വെട്ടേറ്റത്. പിന്നാലെ തീരദേശ മേഖലയാകെ സംഘര്‍ഷാവസ്ഥയായിരുന്നു. കനത്ത പൊലീസ് സന്നാഹത്തിലൂടെയാണ് ആക്രമം പടരുന്നത് തടഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് പൊലീസ് കൂടി മുൻകൈയ്യെടുത്ത് സി.പി.എം - മുസ്ലീം ലീഗ് നേതാക്കള്‍ സമാധാനയോഗം ചേര്‍ന്നത്.