തിരുവനന്തപുരം: പിരിവ് നൽകാതിരുന്നതിന് മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പാറശ്ശാല കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനും സംഘത്തിനുമെതിരെയാണ് കേസ്.

പുതുവർഷ രാത്രിയിൽ ആഘോഷങ്ങൾക്ക് ഇടയിൽ പാറശ്ശാല സ്വദേശി സെൻതിലിനെ സംഘം ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതി. നെഞ്ചിലൂടെ ഓട്ടോ കയറ്റി ഇറക്കിയതായി ആരോപണമുണ്ട്.

ഓട്ടോറിക്ഷ കയറ്റി ഇറക്കിയതിനെ തുടര്‍ന്ന് സെന്തിലിന്റെ തുടയെല്ലുകളും വരിയെല്ലും പൊട്ടിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സെന്തിൽ. പിരിവ് ചോദിച്ച 100 രൂപ നൽകാത്തതിനാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.