ഇരുവിഭാഗം പ്രവർത്തകർക്കുമെതിരെ കേസ്സെടുക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.

കോഴിക്കോട്: കൂട്ടാലിടയില്‍ കരിദിനാചരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ്സ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സിപിഎം - കോണ്‍ഗ്രസ്സ് സംഘര്‍ഷം. . സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബാലുശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. ഇരുവിഭാഗം പ്രവർത്തകർക്കുമെതിരെ കേസ്സെടുക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല