Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ പരസ്യപ്രതിഷേധം നടത്തിയ മൂന്ന് സിപിഎം നേതാക്കളെ പുറത്താക്കി

പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നീ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാർക്കെതിരെയാണ് സിപിഎം ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. പാർട്ടി അച്ചടക്കം ലംഘിച്ച് പാർട്ടിക്ക് അപകീർത്തികാരമായ രീതിയിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. 

CPIM dismissed three local leaders
Author
Thusharagiri Waterfalls, First Published Dec 28, 2020, 6:01 PM IST

ആലപ്പുഴ: നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ സിപിഎം പ്രവർത്തകരിൽ ഒരു വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പാർട്ടി നടപടി തുടങ്ങി. പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്നും പുറത്താക്കി. പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നീ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാർക്കെതിരെയാണ് സിപിഎം ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. പാർട്ടി അച്ചടക്കം ലംഘിച്ച് പാർട്ടിക്ക് അപകീർത്തികാരമായ രീതിയിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. 

16 പാർട്ടി മെമ്പർമാരോടും സിപിഎം ജില്ലാകമ്മിറ്റി സംഭവത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇന്ന് തന്നെ വിശദീകരണം നൽകണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ വച്ചേക്കുമെന്നും വിവരമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച ജയമ്മ എന്ന പ്രാദേശിക നേതാവിന് പകരം സൗമ്യരാജിനെ ആലപ്പുഴ നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചതാണ് സിപിഎം അണികളിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. 

പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മന്ത്രി ജി സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. അഴിമതി രഹിത ഭരണം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞിരുന്നു. ജയമ്മയും 
പാർട്ടി നിർദേശിച്ച സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്. അവരെ കുറിച്ച് പരാമർശിക്കേണ്ട കാര്യമില്ല. 

ആർക്കെതിരെയും മുദ്രാവാക്യം വിളിക്കാനാവും. പാർട്ടിക്കാരാരും തനിക്കെതിരെ മുദ്രാവാക്യം വിളിക്കില്ല. വികസനമൊക്കെ നടത്തിയത് കൊണ്ടാവും വിളിച്ചത്. വിളിച്ചാലും ഒന്നുമില്ല. പാർട്ടിപരമായതല്ല അത്. ചരിത്രഭൂരിപക്ഷമാണ്. 52 ൽ 35 സീറ്റ് നേടി. പ്രതിപക്ഷത്തിന് എല്ലാവർക്കും കൂടി 17 മാത്രമേയുള്ളൂ. സൗമ്യ രാജ് അധ്യക്ഷയായത് ശരിയായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios