നാല് മാസം മുൻപ് വനിതാ പ്രവര്‍ത്തക നൽകിയ പരാതിയിൽ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തിയ ശേഷമാണ് നടപടി

പത്തനംതിട്ട: ഏരിയാ കമ്മിറ്റി അംഗമായ പ്രാദേശിക നേതാവിനെ സിപിഎം സസ്പെന്റ് ചെയ്തു. കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി നായരെയാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് നടപടി. എൻജിഒ യൂണിയൻ ഭാരവാഹിയായ വനിതാ പ്രവര്‍ത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നാല് മാസം മുൻപാണ് സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചത്. കോന്നി കരിയാട്ടത്തിനിടെ മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു പരാതി. നാഗേഷ് ജി നായരോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണം പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷൻ തള്ളി. ഇന്ന് ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് നാഗേഷ് ജി നായര്‍ക്കെതിരെ ഒരു വര്‍ഷത്തേക്ക് സസ്പെൻഷൻ നടപടിയെടുക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടു. ഇന്ന് ചേര്‍ന്ന കോന്നി ഏരിയാ കമ്മിറ്റി യോഗത്തിലും നാഗേഷ് പങ്കെടുത്തിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്