കോഴിക്കോട്: വടകര പൊലീസിനെതിരെ സി പി എം പ്രവർത്തകരുടെ മാർച്ച്. വടകര എസ് ഐ ഷറഫുദ്ധീൻ വർഗീയമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് മാർച്ച്. മാർച്ചിൽ എസ് ഐക്കും സിഐക്കുമെതിരെ അസഭ്യവർഷം നടത്തുകയും ചെയ്തു. 

കലോത്സവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരെ അന്യായമായി അറസ്റ്റ് ചെയ്തുവെന്നാണ് എസ്ഐക്കെതിരായ ആരോപണം. ഇവിടെ പ്രശ്നമുണ്ടാക്കിയ മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെവിട്ടെന്നും സി പി എം ആരോപിച്ചു. വടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.