തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയില്‍ വിവരാവകാശ പ്രവർത്തകനെ തല്ലണമെന്ന വിവാദ പരാമർശവുമായി സിപിഐഎം എംഎല്‍എ ജോർജ്ജ് എം തോമസ്. കൈതപ്പൊയില്‍ അഗസ്ത്യമുഴി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശനിയമപ്രകാരം ശേഖരിച്ച തിരുവമ്പാടി സ്വദേശി സെയ്തലവിയെ മര്‍ദ്ദിക്കണമെന്നാണ് എംഎല്‍എ പൊതുയോഗത്തിൽ പറഞ്ഞത്. തമ്പലമണ്ണ 110 കെവി സബ്സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍വെച്ചായിരുന്നുപരാമ‍ശം. കൈതപ്പൊയില്‍ റോഡ് നിര്‍മ്മാണത്തില്‍ 13 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് സെയ്തലവി ആരോപിച്ചിരുന്നു.


മിച്ചഭൂമി കയ്യേറ്റം: ജോർജ്ജ് എം തോമസ് എംഎൽഎ ഇന്ന് ലാന്‍റ് ബോർഡിന് മുന്നിൽ ഹാജരാകണം

ജോര്‍ജ് എം. തോമസിന്‍റെ മിച്ചഭൂമി കേസ്: റവന്യൂ മന്ത്രി ഇടപെടുന്നു