കാസർകോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടി മുസ്തഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: സിപിഎം നേതാവ് വിപിപി മുസ്തഫ തദ്ദേശ മന്ത്രി എംബി രാജേഷിൻ്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിക്ക് മുസ്തഫയുടെ ചുമതല കൈമാറി ഉത്തരവിറങ്ങിയിട്ടുണ്ട്. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് മുസ്തഫയുടെ രാജി എന്നാണ് വിവരം. കാസർകോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടി മുസ്തഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്തഫയെ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.