തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തി  ജില്ല തലത്തിലെ പ്രകടനവും അവലോകനം ചെയ്യും.മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും. ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും.