സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ ജി.സുധാകരനെതിരെ പരാതികളുയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീമും,കെജെ തോമസുമാണ് അന്വേഷണം നടത്തിയത്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. അമ്പലപ്പുഴ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ സംഭവിച്ച വീഴ്ചകളിൽ സംസ്ഥാന സമിതി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ ജി.സുധാകരനെതിരെ പരാതികളുയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീമും,കെജെ തോമസുമാണ് അന്വേഷണം നടത്തിയത്.

ഇവരുടെ തെളിവെടുപ്പിൽ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നൽകിയതും ഗൗരവതരമാണ്. ഈ സാഹചര്യത്തിൽ കമ്മീഷന്‍റെ അന്തിമ നിഗമനവും സംസ്ഥാന നേതൃത്വം തീരുമാനിക്കുന്ന നടപടിയുമാകും നിർണ്ണായകം.

ഇന്ന് റിപ്പോർട്ട് സമർപ്പിച്ചാൽ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന സമിതിയും വിഷയം ചർച്ചചെയ്യും. കേന്ദ്ര നേതൃത്വം പാർട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതോടെ സംസ്ഥാന സമ്മേളനം മുതൽ ബ്രാഞ്ച് സമ്മേളനം വരെയുള്ള നടത്തിപ്പ് സംബന്ധിച്ചും ഇന്നത്തെ സെക്രട്ടറിയേറ്റിൽ തീരുമാനമാകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona