സംസ്ഥാന കമ്മിറ്റി ഗുരുവായൂരിലേക്ക് ശുപാര്‍ശ ചെയ്ത മുതിര്‍ന്ന നേതാവ് ബേബി ജോണിനെ മാറ്റി എൻ.കെ.അക്ബറിനെ അവിടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തീരുമാനിച്ചു
തൃശ്ശൂര്‍: സംസ്ഥാന സമിതിയുടെ ശുപാര്‍ശയിൽ മാറ്റം വരുത്തി സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. സംസ്ഥാന കമ്മിറ്റി ഗുരുവായൂരിലേക്ക് ശുപാര്‍ശ ചെയ്ത മുതിര്‍ന്ന നേതാവ് ബേബി ജോണിനെ മാറ്റി എൻ.കെ.അക്ബറിനെ അവിടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തീരുമാനിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറിയാണ് എൻ.കെ.അക്ബര്‍.
സംവരണ മണ്ഡലമായ ചേലക്കരയിൽ സിറ്റിംഗ് എംഎൽഎയായ യു.ആര്‍.പ്രദീപിന് രണ്ടാമൂഴം കൊടുക്കാം എന്നായിരുന്നു സംസ്ഥാന സമിതിയിലെ തീരുമാനമെങ്കിൽ അദ്ദേഹത്തിന് പകരം സീനിയര്‍ നേതാവ് കെ.രാധാകൃഷ്ണനെ അവിടെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിൻ്റെ തീരുമാനം. ഇരിങ്ങാലക്കുടയിൽ വിജയരാഘവൻ്റെ ഭാര്യയും മുൻതൃശ്ശൂര്‍ മേയറുമായ ആര്‍.ബിന്ദു തന്നെയാവും മത്സരിക്കുക.
സംസ്ഥാന സമിതി അംഗീകരിച്ച തൃശ്ശൂര്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക
ചാലക്കുടി - യു .പി . ജോസഫ്
ഇരിങ്ങാലക്കുട - ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - യു.ആർ.പ്രദീപ്
ഗുരുവായൂർ - ബേബി ജോൺ
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി.മൊയ്തീൻ
ഇരിങ്ങാലക്കുട - ആർ ബിന്ദു
