എൽഡിഎഫിൻ്റെ മുൻമന്ത്രിമാരും എംഎൽഎമാരും അടക്കം വൻ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടും അതിനൊത്ത വോട്ടുകൾ തൃക്കാക്കരയിൽ ലഭിച്ചില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാൻ സിപിഎം. ഉപതെരഞ്ഞെടുപ്പിൽ നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും വലിയ തോൽവിയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാര്‍ട്ടി പരിശോധിക്കുന്നത്. പരാജയം പരിശോധിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷൻ നിയമിക്കണോയെന്ന കാര്യം സംസ്ഥാന സമിതിയിൽ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എൽഡിഎഫിൻ്റെ മുൻമന്ത്രിമാരും എംഎൽഎമാരും അടക്കം വൻ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടും അതിനൊത്ത വോട്ടുകൾ തൃക്കാക്കരയിൽ ലഭിച്ചില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
