Asianet News MalayalamAsianet News Malayalam

ആരുടേയും നയാപ്പൈസ വേണ്ട, പാവപ്പെട്ട മനുഷ്യർ സിപിഎമ്മിനെ സംരക്ഷിക്കും: എ.വിജയരാഘവൻ

പാർട്ടിയെ സംരക്ഷിക്കാൻ ഒരു നയാ പൈസയും സിപിഎമ്മിന് ആരുടെ കൈയിൽ നിന്നും ആവശ്യമില്ല. പാവപ്പെട്ട മനുഷ്യരുടെ കൈയ്യിൽ പണമുണ്ടെങ്കിൽ അവർ സിപിഎമ്മിനെ സംരക്ഷിക്കും. 

CPIM will supported by  poor peoples  says Vijayaraghavan
Author
Thiruvananthapuram, First Published Jun 30, 2021, 6:27 PM IST

പാലക്കാട്: സിപിഎമ്മിനെതിരെ വ്യാപകമായ നുണപ്രചാരണം നടക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് എൽഡിഎഫ് കൺവീനറും സിപിഎം ആക്ടിം​ഗ് സെക്രട്ടറിയുമായ എ.വിജയരാഘവൻ. സിപിഎം നേതാക്കളെല്ലാം വ്യക്തിജീവിതത്തിൽ മാന്യത ഉയർത്തിപിടിച്ചവരാണെന്നും സമൂഹം അം​ഗീകരിക്കാത്ത ഒന്നിനേയും സിപിഎമ്മും അം​ഗീകരിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു. 

പാർട്ടിയെ സംരക്ഷിക്കാൻ ഒരു നയാ പൈസയും സിപിഎമ്മിന് ആരുടെ കൈയിൽ നിന്നും ആവശ്യമില്ല. പാവപ്പെട്ട മനുഷ്യരുടെ കൈയ്യിൽ പണമുണ്ടെങ്കിൽ അവർ സിപിഎമ്മിനെ സംരക്ഷിക്കും. തെറ്റായ ഒരു പണവും പാർട്ടിക്ക് വേണ്ട - സ്വർണക്കടത്തിൽ കുറ്റവാളികൾ പാർട്ടിയുടെ പേര് ഉപയോ​ഗം ചെയ്യുന്നതിനെ പരോക്ഷമായി തള്ളിപ്പറഞ്ഞു കൊണ്ട് വിജയരാ​ഘവൻ പറഞ്ഞു. എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിജയരാഘവൻ്റെ വാക്കുകൾ - 

കേന്ദ്ര സർക്കാരിന്റെ തെറ്റായ നിലപാടിലാണ് 100 രൂപയ്ക്ക് പെട്രോൾ വാങ്ങേണ്ടി വരുന്നത്. കേന്ദ്രസർക്കാരിന് പണത്തിന്റെ ബുദ്ധിമുട്ട് വരുമ്പോൾ ഇന്ധന വില വർധിപ്പിക്കുന്ന രീതിയാണ്. പാവപ്പെട്ടവന്റെ പോക്കറ്റടിക്കുന്ന നടപടിയാണിത്. ലോകത്ത് ഏറ്റവും കൂടുതൽ വിലയ്ക്ക് പെട്രോൾ വിൽക്കുന്നത് ഇന്ത്യയിലാണ്. കേന്ദ്ര ധനമന്ത്രിയുടെ ഉത്തേജക പാക്കേജിൽ എന്തെങ്കിലും നാട്ടിൽ കിട്ടുമോ ?

കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനെ തലമുറ മാറ്റമെന്നാണ് പറയുന്നത്. എന്നാൽ ഏറ്റവും കുഴപ്പമുള്ളയാളെയാണ് അധ്യക്ഷനാക്കിയത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആളുകൾ പോകുന്നത് രാഷ്ട്രീയ നയത്തിലെ പ്രശ്നം കൊണ്ടാണ്. ബിജെപിയുടേയും കോൺഗ്രസിന്റെയും നയത്തിൽ മാറ്റമില്ല. 

പാർട്ടിക്കെതിരെ വ്യാപകമായി കളവുകൾ പ്രചരിപ്പിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. സിപിഎം നേതാക്കൾ വ്യക്തി ജീവിതത്തിൽ മാന്യത ഉയർത്തിപ്പിടിച്ചവരാണ്. സമൂഹം അംഗീകരിക്കാത്ത ഒന്നിനെ സിപിഎം അംഗീകരിക്കില്ല. പാർട്ടിയെ സംരക്ഷിക്കാൻ ഒരു നയാ പൈസയും സിപിഎമ്മിന് ആവശ്യമില്ല. പാവപ്പെട്ട മനുഷ്യരുടെ കൈയ്യിൽ പണമുണ്ടെങ്കിൽ അവർ സിപിഎമ്മിനെ സംരക്ഷിക്കും. തെറ്റായ ഒരു പണവും പാർട്ടിക്ക് വേണ്ട. ദുരുദ്ദേശത്തോടെയാണ് മാധ്യമങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

പല കുബുദ്ധികളും കത്തയക്കുന്ന പതിവുണ്ട്. എന്തായാലും തിരുവഞ്ചൂരിൻ്റെ പരാതി സർക്കാർ തികഞ്ഞ ഗൗരവത്തോടെ തന്നെ പരിശോധിക്കും. മക്കോക്ക നിയമം പോലെ ജനവിരുദ്ധ നിയമം ഉപയോഗപ്പെടുത്തില്ല എൽഡിഎഫ് സ‍ർക്കാർ പ്രയോ​ഗിക്കില്ല. നിയമ പുസ്തകത്തിലുള്ള നിയമം ദുരുപയോഗം ചെയ്യുന്ന സർക്കാരല്ല ഇത്

Follow Us:
Download App:
  • android
  • ios