കഴിഞ്ഞ സമ്മേളനത്തിൽ മത്സരിച്ചെത്തിയ 13 ൽ 9 പേരെയാണ് ഒഴിവാക്കിയത്. മുൻ ഏരിയ സെക്രട്ടറി കെ ബി സുഭാഷ് ഉൾപ്പെടെ 9 പേരെ പകരം തിരിച്ചെടുത്തു.

പാലക്കാട്: പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയതയിൽ നടപടി. സിപിഎം ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിയിൽ നിന്ന് ഒമ്പത് പേരെ ഒഴിവാക്കി. കഴിഞ്ഞ സമ്മേളനത്തിൽ മത്സരിച്ചെത്തിയ 13 ൽ 9 പേരെയാണ് ഒഴിവാക്കിയത്. മുൻ ഏരിയ സെക്രട്ടറി കെ ബി സുഭാഷ് ഉൾപ്പെടെ 9 പേരെ പകരം തിരിച്ചെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ, സി കെ രാജേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഏരിയ കമ്മിറ്റി യോഗം ചേർന്നത്. പുറത്താക്കപ്പെട്ടവർ ഏരിയ കമ്മിറ്റിയിൽ പ്രതിഷേധമറിയിച്ചു. പി കെ ശശിക്കൊപ്പം നിന്നതാണോ തങ്ങളുടെ അയോഗ്യതയെന്ന് പുറത്താക്കപ്പെട്ടവർ ചോദിച്ചു. വിഭാഗീയതയ്ക്ക് കൂട്ടുനിന്നവരെ ഒഴിവാക്കി തങ്ങളെ കുടുക്കി എന്നും ആക്ഷേപം ഉയരുന്നുണ്ട്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.