ആദ്യ 5 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 6 മുതല്‍ 16 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ആര്‍ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി ഉള്‍പ്പെടെയുള്ള പത്ത് പേരെയാണ് വെറുതെ വിട്ടത്. 

കണ്ണൂർ: സിപിഎം പ്രവർത്തകൻ യാക്കൂബ് വധക്കേസിൽ വത്സൻ തിലങ്കേരി ഉൾപ്പടെയുള്ള 10 പ്രതികളെ വെറുതെ വിട്ടു. കേസില്‍ ആദ്യ 5 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 6 മുതല്‍ 16 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ആര്‍ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി ഉള്‍പ്പെടെയുള്ള പത്ത് പേരെയാണ് വെറുതെ വിട്ടത്. 

കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ മാസ്റ്റർ (48) അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42) തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38)കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48) കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതില്‍ ഒന്നാം പ്രതി ശങ്കരൻ മാസ്റ്റർ ആർ എസ് എസിന്റെ പ്രധാന നേതാവാണ്. 

തലശേരി രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2006 ജൂൺ 13നാണ് കൊലപാതകം നടന്നത്. സുഹൃത്തിന്റെ വീട്ടിൽ സാംസാരിച്ച് നിൽക്കേ അതിക്രമിച്ച് കയറിയ ആർ എസ് എസ് ബിജെപി പ്രവർത്തകർ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

ഗൂഢാലോചനക്കുറ്റമായിരുന്നു വത്സൻ തിലങ്കേരിക്കെതിരെ ചുമത്തിയിരുന്നത്. ആർഎസ്എസ് നേതാവ് ശങ്കരൻ മാസ്റ്റർ,
മനോഹരൻ എന്നിവരടക്കം 16 പേരാണ് കേസിലെ പ്രതി പട്ടികയില്‍ ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ
പി എസ് ശ്രീധരൻ പിള്ള കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.