Asianet News MalayalamAsianet News Malayalam

അമ്പലപ്പുഴ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ഇന്ന്; ജി സുധാകരൻ ഹാജരായേക്കും

തെളിവെടുപ്പ് നാളെ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങൾ. 

cpm ambalapuzha commission of Inquiry to take evidence today
Author
Alappuzha, First Published Jul 24, 2021, 6:44 AM IST

ആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ തെളിവെടുപ്പ് നേരത്തെയാക്കി. തെളിവെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ജി സുധാകരനടക്കമുള്ളവർക്കെതിരായ ആരോപണങ്ങളിൽ കമ്മീഷൻ തെളിവ് ശേഖരിക്കും.

പരാതിക്കാരിൽ നിന്ന് കമ്മീഷൻ വിവരങ്ങൾ ശേഖരിക്കും. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ്. തെളിവെടുപ്പ് നാളെ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios