കണ്ണൂർ: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മട്ടന്നൂർ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.

രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റി. രാജേഷിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി രാജേഷിനെ കണ്ടു. ആരാണ് വെട്ടിയതെന്ന് രാജേഷിനുമറിയില്ല. കഴിഞ്ഞയിടയ്ക്കൊന്നും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സംഘർഷം ഇവിടെയുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ പൊലീസിനും സിപിഎമ്മിനും കൂടുതലെന്തെങ്കിലും ഇപ്പോൾ പറയാൻ കഴിയുന്നില്ല. സംഭവസ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.