സിപിഎം അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലിസ് പറയുന്നത്. രഞ്ജിത്തിനെ മർദ്ദിക്കാൻ എത്തിയ സംഘത്തിൽ സരസൻ പിള്ളയും ഉണ്ടായിരുന്നു

കൊല്ലം: ജയിൽ വാര്‍ഡന്റെ നേതൃത്വത്തിലെത്തിയ സംഘം പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച് കൊന്ന സംഭവത്തിൽ സിപിഎം നേതാവിനും പങ്ക്. സിപിഎം അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലിസ് പറയുന്നത്. രഞ്ജിത്തിനെ മർദ്ദിക്കാൻ എത്തിയ സംഘത്തിൽ സരസൻ പിള്ളയും ഉണ്ടായിരുന്നു. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

പെൺകുട്ടിയെ കളിയാക്കിയതിന്റെ പേരിലായിരുന്നു പ്ലസ്ടുകാരനെ ജയിൽ വാര്‍ഡനൊപ്പമെത്തിയ സംഘം മര്‍ദ്ദിച്ചത്. കുട്ടിയെ അറിയില്ലെന്ന് അന്ന് തന്നെ ബന്ധുക്കൾ പറയുകയും ചെയ്തിരുന്നു. 

വീട്ടിൽ പഠിച്ച് കൊണ്ടിരുന്ന ര‍ഞ്ജിത്തിനെ വിളിച്ചിറക്കിയാണ് സംഘം മര്‍ദ്ദിച്ചത്. അടിയേറ്റ് വീണ വിദ്യാര്‍ത്ഥി ബോധരഹിതനായി. തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്. 

സംഭവത്തെ തുടര്‍ന്ന് ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെത്തി രഞ്ജിത്തിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും മൊഴിയെടുക്കാൻ പോലും പൊലീസ് എത്തിയില്ലെന്നും ആരോപണമുണ്ട്.