പിവി അന്‍വറിന്റെ പിന്തുണയോടെ ചേലക്കരയില്‍ രമ്യ ഹരിദാസിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുധീർ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സുധീർ പിവി അൻവറിനോട് ഉടക്കി  ബിജെപിയില്‍ ചേരുകയായിരുന്നു.

കൊച്ചി: ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്. തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സുധീര്‍ കോണ്‍ഗ്രസ് വിട്ടത്. പിവി അന്‍വറിന്റെ പിന്തുണയോടെ ചേലക്കരയില്‍ രമ്യ ഹരിദാസിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുധീർ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പിവി അൻവറിനോട് ഉടക്കിപിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു എന്‍കെ സുധീര്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'എന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ, അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാന്‍ വീണ്ടും കോണ്‍ഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഒരു പ്രവര്‍ത്തകനെന്ന നിലയില്‍, നാട്ടിലെയും പാര്‍ട്ടിയിലെയും എന്റെ പ്രിയപ്പെട്ടവരുടെ ആഗ്രഹത്തെ മാനിച്ചും, എന്റെ മനസ്സാക്ഷിയുടെ ശബ്ദം കേട്ടുമാണ് ഞാന്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.ഇനി പഴയ വീര്യത്തോടെയും ആവേശത്തോടെയും നിങ്ങളോടൊപ്പം നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്' എന്‍കെ സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.