തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി വിവാദങ്ങളില്‍ പ്രതിസന്ധിയില്‍ നില്‍ക്കെ മാധ്യമങ്ങള്‍ക്കെതിരെ സിപിഎം ഇന്ന് കൂട്ടായ്മ സംഘടിപ്പിക്കും. മാധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പേരില്‍ സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി ബ്രാഞ്ചുകളിലും വൈകിട്ട് 5 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തുന്നുവെന്നാണ് സിപിഎം ആക്ഷേപം.