തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ കേരള ഘടകത്തെ പ്രശംസിച്ച് സിപിഎം ദേശീയ നേതൃത്വം. തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റിയോഗത്തിലാണ് കേരള ഘടകത്തിന് പ്രശംസ. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്‍റെ പ്രതിഷേധം ദേശീയ തലത്തിൽ പാർട്ടിക്ക് നേട്ടമായെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. മറ്റ് സംസ്ഥാനങ്ങൾ കേരള മോഡൽ ഏറ്റെടുത്തെന്നും സിപിഎം സിസി വിലയിരുത്തി., 

മൂന്ന് ദിവസങ്ങളിലായാണ് സിപിഎം കേന്ദ്ര കമ്മിറ്റി തിരുവനന്തപുരത്ത് യോഗം ചേരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ നടന്ന പ്രതിഷേധങ്ങളിൽ കേരളം ബംഗാൾ ത്രിപുര എന്നിവിടങ്ങളിൽ സിപിഎം മുന്നിലെത്തിയെന്നാണ് വിലയിരുത്തൽ.

 കേരളത്തോട് കേന്ദ്രസര്‍ക്കാരിന് പലതലങ്ങളിൽ അവഗണനയാണെന്ന് നേതാക്കൾ ആരോപിച്ചു, പല കാര്യങ്ങളിലും സംസ്ഥാനത്തെ ഞെരുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റിയിൽ വിമര്‍ശനം ഉയര്‍ന്നു.