സമൂഹമാധ്യമ വിഭാഗത്തിന് ഗുരുതരമായ പാളിച്ച പറ്റി. യുഡിഎഫ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. പാർട്ടിയെ സമൂഹമാധ്യമ വിഭാഗം കൂടുതൽ പ്രതിരോധത്തിലാക്കി.
ദില്ലി : മാധ്യമങ്ങളോടുള്ള ശത്രുതാപരമായ സമീപനത്തിലും സമൂഹമാധ്യമ വിഭാഗത്തിന്റെ പരാജയത്തിലും സി.പി.എം. കേന്ദ്ര കമ്മിറ്റിയിൽ കടുത്ത വിമർശനം. മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തിയെ കേന്ദ്ര കമ്മിറ്റിയിൽ ഒരു വിഭാഗം നേതാക്കൾ വിമർശനമുയർത്തി. വൈരാഗ്യബദ്ധിയോടെ മാധ്യമങ്ങളോട് പെരുമാറിയത് ശരിയായില്ല. പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗം തികഞ്ഞ പരാജയമായി മാറി. സമൂഹ മാധ്യമ വിഭാഗത്തിന് ഗുരുതരമായ പാളിച്ച പറ്റി. യുഡിഎഫ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. പാർട്ടിയെ സമൂഹമാധ്യമ വിഭാഗം കൂടുതൽ പ്രതിരോധത്തിലാക്കി. തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയനിൽ കെട്ടി വക്കാൻ ശ്രമം ഉണ്ടാകുന്നു. പിണറായിയുടെ ശരീര ഭാഷയും ശൈലിയും പ്രധാന പ്രശ്നമെന്നാണ് വിലയിരുത്തൽ. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം കണ്ടെത്തിയെങ്കിലും ജനങ്ങളുമായുള്ള വിടവ് നികത്താൻ കഴിഞ്ഞില്ലെന്ന് ചർച്ചയിൽ കേന്ദ്ര കമ്മിറ്റിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.



