ഒരുവിഭാഗത്തിന്‍റെ മാത്രം പരാതികൾ കേട്ട് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചതിൽ കടുത്ത അതൃപ്തിയിലാണ് സുധാകരൻ. അതേസമയം, സുധാകരന്‍ പങ്കെടുത്താൽ വിമർശനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് എതിർചേരിയുടെ നീക്കം.

ആലപ്പുഴ: സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിങ്ങിനായി CPM ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്നുചേരും. നേതൃയോഗങ്ങളിൽ നിന്ന് തുടർച്ചയായി വിട്ടുനിന്ന മുൻ മന്ത്രി ജി സുധാകരൻ ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയിരുന്നു. ഇന്ന് ജില്ലാ കമ്മിറ്റിയിലും ജി സുധാകരൻ പങ്കെടുക്കുമെന്നാണ് സൂചന. തനിക്ക് എതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങളിൽ ജി സുധാകരൻ മറുപടി നൽകിയേക്കും. 

ഒരുവിഭാഗത്തിന്‍റെ മാത്രം പരാതികൾ കേട്ട് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചതിൽ കടുത്ത അതൃപ്തിയിലാണ് സുധാകരൻ. അതേസമയം, സുധാകരന്‍ പങ്കെടുത്താൽ വിമർശനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് എതിർചേരിയുടെ നീക്കം. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് എന്നിവരും ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona