കേരള സ്റ്റോറീസ്  സിനിമയെ ,സിനിമയായി മാത്രം കണ്ടാൽ മതി,ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ കണക്കിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞാൽ മതിയെന്നും കെ സുരേന്ദ്രൻ 

കോഴിക്കോട്: കേരള സ്റ്റോറീസ് സിനിമക്കെതിരെ കേരളത്തില്‍ വ്യാപകമായി ഉയരുന്ന വിമര്‍ശനങ്ങളെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പാണ്.ക്രിസ്ത്യാനികളെ അവഹേളിക്കുന്ന നാടകത്തിന് എന്തിന് അനുമതി നൽകി ?കേരള സ്റ്റോറീസ്: സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതി.സിനിമയ്ക്ക് എതിരെ ആരൊക്കെ വരും എന്നാണ് കാത്തിരിക്കുന്നത്തെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്‍റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണ്. സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജണ്ടയുടെ അർത്ഥം ഇനിയും മനസിലാക്കി യിട്ടുണ്ടോ എന്നു സംശയമാണ്. ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളാണ്. നാഴികയ്ക്ക് നാല്‍പ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഈ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണ്. ശാരീരികമായി ആക്രമിക്കുന്നതിന് തുല്യമായി സഭ ഇത്തരം നടപടികളെ കാണുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഈ കാര്യത്തില്‍ അറിയുവാന്‍ സഭയ്ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു

'32,000 സ്ത്രീകളുടെ വിവരമൊന്നും വേണ്ട, വെറും 32 പേരുടെയെങ്കിലും തന്നാൽ മതി'; ഷുക്കൂർ വക്കീൽ

തെളിവുമായി വന്നാൽ ഒരുകോടി ഇനാം, പ്രഖ്യാപിച്ച് യൂത്ത് ലീഗ്; അഡ്രസ് ചോദിക്കുമ്പോൾ തലതാഴ്ത്തി ഇരിപ്പെന്നും ഫിറോസ്