സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പൊതു സമ്മേളനത്തിൽ ആളുകളുടെ എണ്ണവും നിയന്ത്രിക്കും. സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല. സമ്മേളന തീയതികൾ മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. പാർട്ടി കോൺഗ്രസിന്‍റെ തീയതിക്കും മാറ്റമില്ല. മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റേതാണ് തീരുമാനം. അതേ സമയം കൊവിഡ് മുൻകരുതലിന്റെ ഭാഗമായി റാലി ഒഴിവാക്കിയിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പൊതു സമ്മേളനത്തിൽ ആളുകളുടെ എണ്ണവും നിയന്ത്രിക്കും. സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

കൊവിഡ് വ്യാപനത്തെ തുടർന്നായിരുന്നു നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വച്ചത്. 15 , 16 തീയതികളിൽ കണിച്ചുകുളങ്ങരയിൽ വച്ചാണ് സമ്മേളനം നടക്കുക. പൊതു സമ്മേളനം, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക.