Asianet News MalayalamAsianet News Malayalam

പന്തീരങ്കാവ് UAPA കേസില്‍ ജാഗ്രതക്കുറവുണ്ടായി; പൊലീസിന് വഴങ്ങിയെന്ന് CPM കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനം

പന്തീരാങ്കാവ് യു എ പി എ കേസിലെ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും  നേരത്തെ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലായിരുന്നു. ഇവർക്കെതിരെ യു എ പി എ ചുമത്തിയത് സർക്കാരിനെതിരെ വ്യാപക വിമർശനം അന്നേ ഉയർന്നിരുന്നു

cpm kozhikkod south area committee is against govt's stand on uapa
Author
Kozhikode, First Published Nov 11, 2021, 6:48 AM IST

കോഴിക്കോട്: പന്തീരങ്കാവ് യു എ പി എ കേസില്‍ (pantheerankav uapa case)ജാഗ്രതക്കുറവുണ്ടായി എന്ന് വിമർശനം. സി പി എം കോഴിക്കോട് സൗത്ത് ഏരിയ (cpm kozhikkod south area)സമ്മേളനത്തിലാണ് സർക്കാരിനെതിരെ വിമർശനവുമുയർന്നത്. പാർട്ടി അംഗങ്ങൾക്കെതിരെ യു എ പി എ(uapa) ചുമത്തിയത് ജാഗ്രതക്കുറവാണെന്നായിരുന്നു വിമർശനം.

പൊലീസിന് വഴങ്ങി കാര്യങ്ങൾ തീരുമാനിച്ചത് ശരിയായില്ലെന്നും വിമർശനമുയർന്നു. യു എ പി എ സംബന്ധിച്ച് പാർട്ടിയുടെ നിലപാട് എന്താണെന്നും  പ്രതിനിധികൾ ചോദിച്ചു. 

പന്തീരാങ്കാവ് യു എ പി എ കേസിലെ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും  നേരത്തെ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലായിരുന്നു. ഇവർക്കെതിരെ യു എ പി എ ചുമത്തിയത് സർക്കാരിനെതിരെ വ്യാപക വിമർശനം അന്നേ ഉയർന്നിരുന്നു

യു എ പി എ ചുമത്തി അറസ്റ്റിലായിരുന്ന ത്വാഹയ്ക്ക് കഴിഞ്ഞ മാസം 28ന് ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 
അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യവും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു . ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകൾ ഇല്ലെന്ന എൻ ഐ എ കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു
 

Read More:പന്തീരാങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എൻഐഎയ്ക്ക് തിരിച്ചടി

Follow Us:
Download App:
  • android
  • ios