തെളിവുകൾ നൽകിയിട്ടും ഇത്തരമൊരു വിധിയുണ്ടായത് വിചിത്രമാണ്. തെറ്റായ സന്ദേശം നൽകുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തന്‍റെ ഹ‍ർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരിച്ച് എം സ്വരാജ് രംഗത്ത്. കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വിചിത്രമാണെന്നാണ് സ്വരാജ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന ഘട്ടത്തിൽ തന്നെ ചട്ടലംഘനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും കമ്മീഷൻ നടപടിയെടുത്തതാണെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ചൂണ്ടികാട്ടി.

തെളിവുകൾ നൽകിയിട്ടും ഇത്തരമൊരു വിധിയുണ്ടായത് വിചിത്രമാണ്. തെറ്റായ സന്ദേശം നൽകുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും സ്വരാജ് വിവരിച്ചു. ഉചിതമായ തീരുമാനം പാർട്ടിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അവർ ഇനി സുരക്ഷിതരായി ഉറങ്ങട്ടെ', അവർക്കുള്ള വീട് പള്ളിക്കമ്മിറ്റി വക, തിരുനാൾ ആഘോഷത്തിനൊപ്പം കാരുണ്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം