തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും പാർട്ടി ഔദ്യോഗീക പ്രതികരണം നടത്തിയിട്ടുണ്ടെന്ന് എസ്.രാമചന്ദ്രന്‍പിള്ള .തോൽവിയിൽ ഇടതുമുന്നണി പാഠം പഠിക്കണമെങ്കിൽ പഠിക്കും. തോൽവി പരിശോധിക്കുമെന്ന് എംഎ ബേബി
തൃക്കാക്കര; ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെന്ന ക്യാപ്ടനെ മുന്‍നിര്‍ത്തി വലിയ പ്രചരണം നടത്തിയിട്ടും, മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉയരുന്ന കടുത്ത വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുതിര്‍ന്ന സിപിഎം നേതാക്കള്‍ തന്നെ രംഗത്തെത്തി.തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നേതൃത്വം നൽകുന്നത് സ്വാഭാവിക നടപടി മാത്രമാണ്. തൃക്കാക്കരയിൽ നടന്നത് അപ്രതീക്ഷിതമായ പരാജയമാണ്.കണക്കുകൂട്ടലുകൾ തെറ്റി . ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞുവെന്ന രീതിയിൽ വ്യാഖ്യാനിച്ചു.തോൽവിയിൽ ഇടതുമുന്നണി പാഠം പഠിക്കണമെങ്കിൽ പഠിക്കും തോൽവി പരിശോധിക്കുമെന്നും പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ടാണ് സിൽവർ ലൈനുമായി മുന്നോട്ടുപോവുന്നത്.സിൽവർ ലൈൻ ഭാവി കേരളത്തിന്റെ ആസ്തിയാണ്.ജനങ്ങളുടെ ആശങ്ക പരിഹരിച്ച്, പരിസ്ഥിതി സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ച് മാത്രമെ പദ്ധതി നടപ്പിലാക്കൂ.പരിസ്ഥിതിയെ അട്ടിമറിച്ച് പദ്ധതി നടപ്പിലാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും;S.രാമചന്ദ്രന്‍പിള്ള
തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി എൽ.ഡി.എഫിന് കുറച്ച് കൂടി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു
ബി.ജെ.പിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ട് കോൺഗ്രസിന് കിട്ടി ട്വന്റി ട്വന്റിയുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു
ഒരു മാസത്തെ പ്രചാര വേല കൊണ്ട് അതിന് മാറ്റം വരുത്താനാവില്ല.സിൽവർ ലൈൻ തിരിച്ചടി ആയില്ല.തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും .പാർട്ടി ഔദ്യോഗീക പ്രതികരണം നടത്തിയിട്ടുണ്ടെന്നും എസ്.രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.

പറയാനുള്ളത് പാർട്ടി സെക്രട്ടറി പറഞ്ഞു ;തോമസ് ഐസക്
തൃക്കാക്കര തോൽവിയില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതിൽ നിലപാട് വ്യക്തമാക്കി തോമസ് ഐസക്കും രംഗത്തെത്തി. പറയാനുള്ളത് പാർട്ടി സെക്രട്ടറി പറഞ്ഞു.ബാക്കി പാർട്ടി വിലയിരുത്തലുകൾക്ക് ശേഷം.തൃക്കാക്കര പാഠമെന്ന് സിപിഐ വിലയിരുത്തിയിട്ടുണ്ടെങ്കിൽ നന്ന് .അത് അവരുടെ കാര്യമെന്നും തോമസ് ഐസക് പറഞ്ഞു.
തൃക്കാക്കര തോൽവിയിൽ പരിശോധനയ്ക്ക് ഒരുങ്ങി സിപിഎം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ജില്ലാ നേതൃത്വത്തിൽ അമര്‍ഷം
തൃക്കാക്കര തോൽവിയിൽ പരിശോധനക്കൊരുങ്ങി സിപിഎം (CPIM). സ്ഥാനാർത്ഥിയെ സംസ്ഥാന നേതാക്കൾ അടിച്ചേൽപിച്ചതിൽ ജില്ലാ നേതൃത്വത്തിന്‍റെ പ്രതിഷേധം പുകയുന്നതിനിടെ സ്ഥാനാർത്ഥി നിർണ്ണയത്തെ ന്യായീകരിച്ച് പി.രാജീവ് (P.Rajeev) രംഗത്തെത്തി.
എന്ത് കൊണ്ടു തോറ്റു.ഒറ്റ ചോദ്യത്തിൽ നിരക്കുന്നത് അനവധി ഉത്തരങ്ങൾ.എന്നാൽ പ്രധാന വീഴ്ച എന്തായിരുന്നു എന്നതിൽ സിപിഎമ്മിന്‍റെ ഇപ്പോഴത്തെ ഉത്തരം സ്ഥാനാർത്ഥി നിർണ്ണയം തന്നെയാണ്. പാർട്ടി നേതാവിനെ തന്നെ രംഗത്തിറിക്കി രാഷ്ട്രീയ മത്സരം കാഴ്ചവെക്കണമെന്ന ജില്ലാ നേതൃത്വത്തിന്‍റെയും എം സ്വരാജിന്‍റെയും അഭിപ്രായം തള്ളി പോയത് മന്ത്രി പി.രാജീവിന്‍റെ സഭാ തിയറിയിലാണ്. ഉപതെരഞ്ഞെടുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന ഇപി ജയരാജൻ പി. രാജീവ് വിശ്വാസത്തിലെടുത്തു. എൽഡിഎഫ് കണ്‍വീനറെ പിണറായിയെയും കോടിയേരിയും വിശ്വാസത്തിലെടുത്തു.അങ്ങനെയാണ് ജോ ജോസഫ് എന്ന സ്ഥാനാർത്ഥി എത്തിയത്.പാർട്ടിക്കുള്ളിൽ അതൃപ്തിയേറുമ്പോഴും പി.രാജീവ് തൻ്റെ തീരുമാനത്തെ ഇപ്പോഴും ന്യായീകരിക്കുന്നു
ജില്ലാ നേതൃത്വത്തിന്‍റെ നിർദ്ദേശം പരിഗണിച്ചിരുന്നെങ്കിൽ ഇത്ര വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ല എന്നാണ് തോൽവിക്ക് ശേഷം സിപിഎം നേതൃത്വത്തിന്‍റെയും പ്രാഥമിക ബോധ്യം. ഇന്ന് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് മണ്ഡലം കമ്മിറ്റിയുടെ അവലോകനം പൂർത്തിയാക്കാൻ തീരുമാനിച്ചു. ഉടൻ താഴെ തട്ട് വരെ പരിശോധിക്കാനാണ് തീരുമാനം. 239ബൂത്തുകളിൽ 22 ഇടത്തും മാത്രം ലീഡ് ഒതുങ്ങിയത് സംഘടനാ സംവിധാനത്തിന്‍റെ ദൗർബല്യത്തിൽ ചോദ്യങ്ങൾ ഉയർത്തുന്നു. പാർട്ടി പരിശോധനയിൽ മേൽ തട്ടിലെ വീഴ്ചകൾക്കൊപ്പം അഡ്വ അരുണ്‍കുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള പ്രാഥമിക ധാരണ ചോർന്നതും ശ്രീനിജൻ എംഎൽഎ വരുത്തി വച്ച അബദ്ധവുമൊക്കെ ചർച്ചയ്ക്ക് എത്തും.
