കണ്ണൂരിൽ സിപിഎം നേതൃത്വത്തിലുള്ള ഹലാൽ ഫായിദാ സഹകരണ ബാങ്ക് വീണ്ടും പ്രവർത്തനം സജീവമാക്കാൻ ഒരുങ്ങുന്നു. പ്രവർത്തനം നിലച്ചിരുന്ന ബാങ്ക് മാംസ കയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിച്ചു വ്യവസായങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്
കണ്ണൂർ: കണ്ണൂരിൽ സിപിഎം നേതൃത്വത്തിലുള്ള ഹലാൽ ഫായിദാ സഹകരണ ബാങ്ക് വീണ്ടും പ്രവർത്തനം സജീവമാക്കാൻ ഒരുങ്ങുന്നു. പ്രവർത്തനം നിലച്ചിരുന്ന ബാങ്ക് മാംസ കയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിച്ചു വ്യവസായങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഡി പി ആർ തയ്യാറാക്കാനുള്ള നടപടി തുടങ്ങി. കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. 511നിക്ഷേപകരിൽ 76പേർ മാത്രമാണ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തത്. പത്തു വർഷമായിട്ടും നിക്ഷേപ തുക മടക്കി കിട്ടാത്തതിനെ തുടർന്നു നിക്ഷേപകർ നേരത്തെ ബാങ്കിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. പരാതി ഉന്നയിച്ചവർക്ക് പണം തിരികെ നൽകിയാണ് ബാങ്ക് നേതൃത്വം പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ആരും പണം തിരികെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഭരണ സമിതി പറയുന്നത്.



