ജൂൺ 26 നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കത്ത് അയച്ചത്. കത്തിന് പിന്നാലെ സഹകരണ സംഘങ്ങളുടെ സബ്കമ്മിറ്റി യോഗം തുടങ്ങിയിരിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണസംഘങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കവുമായി സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒപ്പിട്ട് ജില്ലാ കമ്മിറ്റികൾക്ക് അയച്ച കത്തിലാണ് നിർദേശമുള്ളത്. പാർട്ടി നിയന്ത്രണത്തിൽ ഇല്ലാത്ത സഹകരണ സംഘങ്ങളെ പിടിച്ചെടുക്കണമെന്നാണ് നിർദേശം. സി ക്ലാസ് അംഗത്വമുള്ള സഹകരണ സംഘങ്ങളുടെ എണ്ണം കൂട്ടണമെന്ന് നിർദേശം. ജൂൺ 26 നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കത്ത് അയച്ചത്. കത്തിന് പിന്നാലെ സഹകരണ സംഘങ്ങളുടെ സബ്കമ്മിറ്റി യോഗം തുടങ്ങിയിരിക്കുകയാണ്. 424 സഹകരണ സംഘങ്ങളാണ് ലിസ്റ്റിലുള്ളത്.

