കുമളി പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ജിജോ രാധാകൃഷ്ണനാണ് കുടുംബത്തോട് അതിക്രമം നടത്തിയത്.
ഇടുക്കി: ഇടുക്കി കുമളിയിൽ നിർധന കുടുംബത്തോട് സിപിഎം പഞ്ചായത്ത് മെമ്പറുടെ ഗുണ്ടായിസം. കുടുംബത്തിന്റെ വൈദ്യുതി കണക്ഷൻ സിപിഎം നേതാവ് നശിപ്പിച്ചു. കുമളി പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ജിജോ രാധാകൃഷ്ണനാണ് കുടുംബത്തോട് അതിക്രമം നടത്തിയത്. മിററും സർവീസ് വയറും നശിപ്പിച്ചു.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പോസ്റ്റിൽ നിന്നും വൈദ്യുതി നൽകാനാകില്ലെന്ന പറഞ്ഞാണ് കണക്ഷൻ നശിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. ഇന്നലെ രാവിലെയാണ് ഇവരുടെ പുതിയ വീട്ടിലേക്ക് കണക്ഷൻ ലഭിച്ചത്. സംഭവത്തിൽ പരാതി കൊടുത്തതായി കുടുംബം അറിയിച്ചു. കണക്ഷൻ നൽകാൻ സ്വകാര്യ വ്യക്തിയുടെ അനുമതി ആവശ്യമില്ലെന്നാണ് കെഎസ്ഇബിയുടെ പ്രതികരണം.
